കേരളം
പിണറായിയുടെ മകള്‍ വിവാഹിതയാകുന്നു; വരന് പി.എ. മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. വിവാഹ രജിസ്ട്രേഷന് കഴിഞ്ഞു. 15-ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് നടത്തും.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയത്.
വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എം. അബ്ദുള്‍ ഖാദറിന്റെ മകനാണ്. കോഴിക്കോട് ഫറൂഖ് കോളജിലും കോഴിക്കോട് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട്ടുനിന്ന് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഐടി സംരംഭകയായ വീണ ബംഗളുരുവിലെ എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്. മുന്‍ വിവാഹത്തില്‍ മുഹമ്മദ് റിയാസിനു രണ്ടു കുട്ടികളും വീണയ്ക്ക് ഒരു കുട്ടിയുമുണ്ട്.