Connect with us

ദേശീയം

രാജ്യത്ത് ഇന്ധനവില കുറയുമെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യാന്തര തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും എണ്ണ കമ്പനികള്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2022 ഏപ്രില്‍ മുതല്‍ എണ്ണ വില ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി എടുത്തുപറഞ്ഞു. ഉപയോക്താവ് പ്രയാസം നേരിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ എണ്ണവില കുറയ്ക്കുമെന്ന പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല.

എന്നാല്‍ രാജ്യാന്തര തലത്തില്‍ എണ്ണവില സ്ഥിരത പുലര്‍ത്തുകയും എണ്ണ കമ്പനികള്‍ വരുന്ന പാദത്തില്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് എണ്ണ കമ്പനികള്‍ പരിഗണിക്കുമെന്ന് മന്ത്രി സൂചന നല്‍കി. കഴിഞ്ഞ പാദത്തില്‍ എണ്ണ കമ്പനികള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതുവഴി അവര്‍ക്ക് നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് മന്ത്രിയുടെ വാക്കുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം5 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version