Connect with us

കേരളം

മകന്റെ വരുമാനത്തിന് മരുമകളും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികൾ

Published

on

n259504092636846251009c603ce0491bd59f020ff8b3dcd59109e6917372fcbcea07056e0

മകന്റെ വരുമാനത്തിന് മരുമകളും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന് കോടതി വിധി. ഭാര്യയ്ക്കും മക്കള്‍ക്കും എന്നതുപോലെ ഏതൊരു വ്യക്തിയിലും മാതാപിതാക്കള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ വാദിയുടെ അപേക്ഷ കേട്ട ടിസ് ഹസാരി ആസ്ഥാനമായുള്ള പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി ഗിരീഷ് കാത്പാലിയ വാദിയുടെ ഭര്‍ത്താവിനോട് വരുമാനം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനം 50000 രൂപയില്‍ കൂടുതലാണെന്ന് യുവതി പറഞ്ഞു. എന്നിട്ടും തനിക്കും മകനും 10000 രൂപ മാത്രമാണ് തരുന്നതെന്നാണ് പരാതി.

ഭര്‍ത്താവിന്റെ സത്യവാങ്മൂലം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആരോപണ വിധേയന്‍ ശരിയായ വസ്തുതകള്‍ ഹാജരാക്കിയതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആദായനികുതി അക്കൗണ്ട് അനുസരിച്ച്‌, അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 37000 രൂപയാണ്. മാതാപിതാക്കളുടെ ജീവിതച്ചെലവും ചികിത്സാ ചിലവും വഹിക്കുന്നുമുണ്ട്‌. റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി ഈ റിപ്പോര്‍ട്ട് വളരെ ഗൗരവമായാണ് എടുത്തത്. ഭര്‍ത്താവിന് തന്നോടും കുട്ടിയോടും വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും ആയതിനാല്‍ തങ്ങളുടെ ചിലവിന് കൂടുതല്‍ പണം ലഭിക്കണമെന്നുമാണ് ഭാര്യയുടെ ആവശ്യം.

കോടതി കേസ് തീര്‍പ്പാക്കിയത് ഭര്‍ത്താവിന്റെ ശമ്ബളം ആറ് ഭാഗമായി വിഭജിച്ചാണ്. ഭര്‍ത്താവിന് രണ്ട് ഭാഗവും ഭാര്യയ്ക്കും മകനും അമ്മയ്ക്കും അച്ഛനും ഓരോ വിഹിതങ്ങളും നല്‍കണം. കുടുംബാംഗങ്ങളുടെ വരുമാനം ഒരു കുടുംബ കേക്ക് പോലെയാണെന്ന് പറഞ്ഞാണ് കോടതി തീരുമാനം അവതരിപ്പിച്ചത്. കേക്ക്‌ തുല്യ ഭാഗങ്ങളായി വിഭജിച്ച്‌ കഴിക്കുന്നതു പോലെ വരുമാനവും തുല്യമായി വിതരണം ചെയ്യുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sslc.jpg sslc.jpg
കേരളം32 mins ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം1 hour ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

വിനോദം

പ്രവാസി വാർത്തകൾ