Connect with us

ദേശീയം

രാജ്യത്ത് രണ്ടുലക്ഷത്തോളം പേര്‍ വെന്റിലേറ്ററില്‍; ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്നത് ഒന്‍പത് ലക്ഷത്തിലധികം രോഗികള്‍

Published

on

industrial oxygen

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് 9 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്‌സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് കേസുകളില്‍ 1.34 ശതമാനം രോഗികള്‍ ഐസിയുവിലാണ്. 0.39 ശതമാനം രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ള 3.70 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മന്ത്രിതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് കണക്കുകള്‍ നിരത്തിയത്.

ഗുരുതര രോഗികള്‍ ഉള്‍പ്പെടെ 4,88,861 പേരാണ് ഐസിയുവില്‍ ചികിത്സ തേടിയത്. 1,70,841 പേരാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്. 9,02,291 രോഗികള്‍ ഓക്‌സിജന്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ സുപ്രീംകോടതി ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version