Connect with us

ദേശീയം

ഓപ്പറേഷന്‍ കാവേരി; ഇന്ത്യയിലെത്തിയ 117 യാത്രക്കാര്‍ ക്വാറന്റൈനില്‍; സംഘത്തില്‍ 16 മലയാളികളും

Published

on

ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ച 1191 പേരില്‍ 117 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പനി വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കാരണത്താലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്. ഏഴ് ദിവസത്തിന് ശേഷം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ഇന്ത്യക്കാരായ മൂവായിരത്തോളം യാത്രക്കാരെയാണ് സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരി വഴി കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. സുഡാനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ എത്തിയ 1,191 യാത്രക്കാരില്‍ 117 പേരെയാണ് മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ എല്ലാ യാത്രക്കാരെയും 7 ദിവസത്തിന് ശേഷം വിട്ടയയ്ക്കും.

ബംഗളൂരുവിലും ഡല്‍ഹിയിലും എത്തിയ യാത്രക്കാര്‍ക്കാണ് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് അധികൃതര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരില്‍ 16 പേരാണ് മലയാളികളായുള്ളത്. ഓപ്പറേഷന്‍ കാവേരിയുടെ കീഴില്‍ 26 ഓളം മലയാളികളെയാണ് കേരളത്തിലെത്തിച്ചത്. ഇതോടെ ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം 56 ആയി.

ആദ്യ ബാച്ചില്‍ 360 യാത്രക്കാരാണ് സുഡാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ഏപ്രില്‍ 26 ന് 240 യാത്രക്കാരുമായി മുംബൈയിലെത്തിയ രണ്ടാമത്തെ വിമാനത്തിലെ 14 പേരെ ക്വാറന്റൈന്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം രണ്ടുപേരെ വിട്ടയയ്ക്കുകയും ശേഷിക്കുന്ന 12 പേര്‍ ഉടന്‍ വിടുകയും ചെയ്യും. 360 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നലെ ഉച്ചയോടെയാണ് ബെംഗളൂരുവിലെത്തിയത്. അതില്‍ 47 യാത്രക്കാരെ ആദ്യം ക്വാറന്റൈന്‍ ചെയ്തിരുന്നു. വാക്‌സിനേഷന്‍ പരിശോധിച്ച ശേഷം 3 പേരെ ഇന്ന് വിട്ടയച്ചു. അഞ്ച് യാത്രക്കാരുടെ കൂടി പരിശോധന പുരോഗമിക്കുകയാണ്.

നാലാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 231 യാത്രക്കാരുമായി ഡല്‍ഹിയിലെത്തി. ഇതില്‍ 61 പേരെ ക്വാറന്റൈന്‍ ചെയ്യുകയും ഒരാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. 35 യാത്രക്കാര്‍ ഡല്‍ഹി എപിഎച്ച്ഒയിലും 26 പേര്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ്. അഞ്ചാമത്തെ വിമാനം 367 യാത്രക്കാരുമായി ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. 320 യാത്രക്കാരുമായി ഒരു വിമാനം കൂടി നാളെ രാവിലെ 10.30 ന് ബെംഗളൂരുവില്‍ എത്തുമെന്നാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version