Connect with us

ദേശീയം

ഒരു ഡോസ് വാക്സിന്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ ഫലപ്രദമാകില്ലെന്ന് പഠനം

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

2716 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ജേര്‍ണല്‍ ഒഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. പഠന റിപ്പോര്‍ട്ട് അനുസരിച്ച്‌ 30 ദിവസത്തെ ഇടവേളയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും കൊവിഡില്‍ നിന്നും സംരക്ഷണം ലഭിച്ചപ്പോള്‍ ഒറ്റ ഡോസ് വാക്സിന്‍ മാത്രം എടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വേരിയന്റ് പിടിപ്പെട്ടിരുന്നു.

എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന കൊവിഡ് രോഗികളില്‍ കൊവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 28 ശതമാനം മാത്രമായിരുന്നു.

അതേ സമയം കടുത്ത രോഗലക്ഷണങ്ങളുണ്ടായിരുന്ന രോഗികളില്‍ 67 ശതമാനവും ഓക്സിജന്‍ ആവശ്യമായി വന്ന ഗുരുതര രോഗികളില്‍ 76 ശതമാനവും കൊവിഷീല്‍ഡ് ഫലപ്രദമായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. രണ്ട് ഡ‌ോസ് എടുത്തവരില്‍ മരണനിരക്കും 97 ശതമാനത്തോളം കുറവായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം39 mins ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version