കേരളം
കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാന്‍സിലാണ് കവര്‍ച്ച നടന്നത്.
ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായതായാണ് പരാതി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച.
സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement