Connect with us

രാജ്യാന്തരം

കൊവിഡ് രൂക്ഷം; രാത്രികാല വിലക്ക് നീട്ടി ഒമാന്‍

oman

ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് നീട്ടി. ഏപ്രില്‍ മൂന്ന് വരെ വിലക്ക് നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് വിലക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്യുവല്‍ സ്റ്റേഷനുകള്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയറുകള്‍ വില്‍ക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നേരിട്ടെത്തേണ്ട ജീവനക്കാരുടെ എണ്ണം 70 ശതമാനമാക്കി കുറയ്ക്കാനും തീരുമാനം എടുത്തിരുന്നു. ഇതോടൊപ്പം ബ്രിട്ടനിലേക്ക് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും മാര്‍ച്ച്‌ 19 ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്കേര്‍പ്പെടുത്താന്‍ ബുധനാഴ്‍ച സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

ബ്രിട്ടന്‍ വഴി ഒമാനിലേക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ അതേസമയം ഒമാന്‍ സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ആകെ ജീവനക്കാരുടെ 70 ശതമാനം പേര്‍ മാത്രം നേരിട്ട് എത്തിയാല്‍ മതിയെന്ന തീരുമാനം മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് പ്രാബല്യത്തിലുണ്ടാവുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version