Connect with us

ദേശീയം

രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഉയരുന്നു; ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

IMG 20240325 WA0022

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെന്‍ഡ് ക്രൂഡ് വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 81 ലേക്ക് അടുക്കുകയാണ്.

Also Read:  പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി

ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായി എണ്ണ വില ഉയരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഊര്‍ജ്ജ സ്രോതസ്സുകള്‍ ലക്ഷ്യമാക്കി ആക്രമണം വര്‍ധിക്കുന്നതും മിഡില്‍ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. പ്രതികൂലമായ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം കുറയുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

Also Read:  സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 49,000 രൂപ 
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം18 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ