Connect with us

ദേശീയം

തമിഴ്‌നാട് വിഭജനം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസർക്കാർ

Published

on

parliament 600x375 1

തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനവും വിഭജിക്കാനുള്ള യാതൊരു നിര്‍ദേശങ്ങളും പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് കേന്ദ്രം വിരാമമിട്ടിരിക്കുന്നത്. ഡിഎംകെ എംപി എസ്. രാമലിംഗവും ഐജെകെ പാര്‍ട്ടി എംപി ടി.ആര്‍. പാരിവേന്ദറും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ സംസ്ഥാനം രൂപീകരിക്കാനായി വിവിധ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും പലപ്പോഴായി അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ഒരു സംസ്ഥാനം പുതുതായി രൂപീകരിക്കുന്നത് സങ്കീര്‍ണത നിറഞ്ഞതാണെന്നും ഫെഡറല്‍ ഭരണസംവിധാനത്തെ നേരിട്ടു ബാധിക്കുന്നതാണെന്നും കേന്ദ്രം അറിയിച്ചു.

പ്രസക്തമായ എല്ലാ ഘടകങ്ങളും പരിശോധിച്ച് മാത്രമേ സര്‍ക്കാര്‍ അത്തരം നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാടിനെ വിഭജിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന തരത്തില്‍ വമ്പന്‍ ചര്‍ച്ചയാണ് സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നത്. കൊങ്കുനാട്ടില്‍നിന്നുള്ള എല്‍. മുരുഗനെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിച്ചതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ രംഗത്തെത്തി.

തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത്. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, കരൂര്‍, നാമക്കല്‍, സേലം, ഡിണ്ടിഗല്‍ ജില്ലയിലെ ഓട്ടന്‍ഛത്രം, വേദസന്തുര്‍, ധര്‍മപുരി ജില്ലയിലെ പപ്പിരേഡിപ്പട്ടി തുടങ്ങിയ പ്രദേശങ്ങളാണ് കൊങ്കുനാട്ടില്‍ വരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version