Connect with us

ദേശീയം

രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നു

covaccine

രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ലക്ഷം ഡോസ് കൂടി നല്‍കിയതോടെയാണ് ഇന്ത്യ വാക്സിന്‍ വിതരണത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.

ഇന്ന് രാവിലെ 7 മണിവരെ 15,17,963 സെഷനുകളിലായി 10,15,95,147 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.ഇതില്‍ 14,512,352‬ ആരോഗ്യ പ്രവര്‍ത്തകരും 14,712,824‬ മുന്‍നിര തൊഴിലാളികളും അറുപത് വയസിന് മുകളിലുള്ള 41,451,836‬ പേരും 45 വയസില്‍ കൂടുതലുള്ള 30,918,135‬ പേരും ഉള്‍പ്പെടുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതാദ്യമായാണ് കോവിഡ് പ്രതിദിന കേസുകള്‍ ഒന്നരലക്ഷം കടക്കുന്നത്. 839 മരണങ്ങളും ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version