Connect with us

ദേശീയം

കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കുറച്ചു, എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ്

കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള പുതുക്കി. മുൻപ് ഏർപ്പെടുത്തിയ 12-16 ആഴ്ചകൾക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയിൽ കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ (എൻടിഎജിഐ) ശുപാർശ ചെയ്തു.

“കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ച ഇടവേളയിൽ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്ചകൾക്ക് ശേഷം സ്വീകരിക്കുമ്പോഴും ശരീരത്തിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു. 2021 മെയ് 13ന് എൻ‌ടി‌എ‌ജി‌ഐയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് സർക്കാർ കോവിഷീൽഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്‌ചയിൽ നിന്ന് 12-16 ആഴ്‌ചയായി നീട്ടിയത്. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്.

അതേസമയം കൊവാക്സിൻ ഡോസുകളുടെ ഇടവേള സംബന്ധിച്ച് മാറ്റമൊന്നും നിലവിൽ എൻടിഎജിഐ ശുപാർശ ചെയ്തിട്ടില്ല. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷമാണ് നിലവിൽ കൊവാക്സിൻ രണ്ടാം ഡോസ് എടുക്കാൻ അനുവാദമുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version