Connect with us

ദേശീയം

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകും; നിർമ്മല സീതാരാമൻ

Published

on

WhatsApp Image 2021 05 28 at 9.42.59 PM

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഓ​ഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്. ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

കൊവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കിൽ ഇളവ് വേണമോയെന്നത് തീരുമാനിക്കാൻ മന്ത്രിതല സമതി രൂപീകരിച്ചു. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും. കൊവി‍ഡ് വാക്സീൻ്റെ നികുതിയിളവ് സംബന്ധിച്ചു ജൂൺ എട്ടോടെ തീരുമാനമുണ്ടാകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ആദ്യത്തെ യോ​ഗമാണ്. ഇന്നത്തെ യോ​ഗത്തിൽ നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ഉൾപ്പടെയുള്ളവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version