Connect with us

ദേശീയം

മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി നിർമല സീതാരാമൻ

Published

on

images 2.jpeg

‘വികസിത് ഭാരത്’, ‘എല്ലാവർക്കും വീട്’… മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി നിർമല സീതാരാമൻ. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ശ്രമത്തിൽ 2047 ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.“ സർവവ്യാപിയായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന സമീപനത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്,” ധനമന്ത്രി പറഞ്ഞു.‘എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം,’ എന്ന പദ്ധതി മോദി സർക്കാർ റെക്കോർഡ് സമയത്തിനുള്ളിൽ നേടിയെന്നും നിർമല സീതാരാമൻ.

95 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്ന് നിർമല സീതാരാമൻ. സബ്കാ സാത്ത് എന്ന പദ്ധതിയിലൂടെ 95 കോടി ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ പലവിധദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ സഹായിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്‍റെതെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആകാശം മാത്രമാണ് വികസനത്തിന്  മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയർത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാന്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി.

അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞുവെന്ന് ധനമന്ത്രി. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി  വീടുകള്‍ യാഥാർത്യമാക്കാനായി. രണ്ട്  കോടി വീടുകളും ഉടൻ യാഥാർത്ഥ്യമാകും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.

ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.

ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version