Connect with us

കേരളം

പു​തു​വ​ത്സ​രാഘോഷം: മാർഗനിർദേശങ്ങളുമായി തിരുവനന്തപുരം സി​റ്റി പൊ​ലീ​സ് ക​മീ​ഷണ​​ർ

Published

on

Screenshot 2023 12 30 170250

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് തിരുവനന്തപുരം ജി​ല്ല​യി​ൽ ​ഡിജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പൊ​ലീ​സി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ലം അറിയിച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ​ക്കാ​യി​രി​ക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മാ​നേ​ജ്‌​മെ​ന്‍റോ സം​ഘാ​ട​ക​രോ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​ൻ​ട്രി ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സി സി ടി വി പ്ര​വ​ർ​ത്ത​ന​ ക്ഷ​മ​മാ​യി​രി​ക്ക​ണമെന്നും പൊലീസിന്‍റെ നിര്‍ദേശമുണ്ട്.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന വേ​ദി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലു​മാ​യി 1500 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്കും. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ശ​ല്യം ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നു​മാ​യി പു​രു​ഷ /​ വ​നി​ത മ​ഫ്തി പൊലീസ് ടീ​മു​ക​ളു​ണ്ടാ​കും. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും മറ്റും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വു​ള്ള​തി​നാ​ൽ ക​ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​സ്റ്റ​ൽ പൊ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​രു​ടെ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കു​മെ​ന്നും ക​മ്മീഷ​ണ​ർ അ​റി​യി​ച്ചു.

അതിനിടെ ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർഡിഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

Also Read:  അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ശക്തിപ്രാപിക്കാൻ സാധ്യത; ജനുവരി മൂന്ന് വരെ മഴ മുന്നറിയിപ്പ്

കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാ‍ർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർഡിഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

Also Read:  പത്തനംതിട്ടയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം2 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം3 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം3 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം3 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം3 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം3 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം4 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം4 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം5 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം5 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ