Connect with us

ദേശീയം

സ്വർണക്കടകളിൽ ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം; പുതിയ നിബന്ധനകൾ ഇങ്ങനെ

Published

on

gold

രാജ്യത്ത് ഇന്ന് മുതൽ ആഭരണം ശാലകളിൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക്‌ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ആഭരണത്തിൽ സ്വർണത്തിന്‍റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാൾമാർക്കിൽ ഉണ്ടാകും. 14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണ ശാലകളിൽ ഇനിമുതൽ വിൽക്കാൻ പാടൊള്ളുവെന്നും കേന്ദ്രം നിർദേശിച്ചു.

സ്വർണ വിപണിയിൽ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാൾ മാർക്കിങ് നിർബന്ധമാക്കുന്നത്. നിയമം നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സർക്കാർ നിലപാട്. നാളെ മുതൽ ആഭരണ ശാലകളിൽ വിൽക്കുന്ന സ്വർണത്തിൽ ഹാൾ മാർക്ക്‌ നിർബന്ധമാണ്. സ്വർണത്തിന്‍റെ മാറ്റ് പരിശോധിച്ച് എത്ര കാരറ്റിന്‍റേതാണ് ആഭരണങ്ങൾ എന്നത് ഓരോ ആഭരണത്തിലും മാർക്ക്‌ ചെയ്തിരിക്കണം. കൂടാതെ ആരാണ് ആഭരണം നിർമിച്ചതെന്നും വിൽക്കുന്നതെന്നും തിരിച്ചറിയാനുള്ള കോഡുകളും ഇതിൽ ഉണ്ടാകും. ഇത് സ്വർണ വ്യാപാര മേഖയിലെ ഇടപാടുകൾ സുതാര്യമാക്കുമെന്നും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് കണക്കാക്കുന്നത്.

സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ 65 ശതമാനത്തോളം വ്യാപാരികൾ നിലവിൽ തന്നെ ഹാൾ മാർക്ക്‌ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ബാക്കി ഉള്ളവർക്ക് നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

ആഭരണം കടകളിൽ നിന്ന് വാങ്ങുമ്പോൾ മാത്രമെ ഹാൾമാർക് നിർബന്ധമുള്ളൂ. അതേസമയം കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനു ഹാൾമാർക്ക് വേണ്ട. വിറ്റാൽ വിപണി വിലക്കും മാറ്റിനും അനുസരിച്ചുള്ള വില ലഭിക്കും. മാറ്റി വാങ്ങുന്നതിനും ഇത് തടസ്സമില്ല. എന്നാൽ വാങ്ങുന്ന പുതിയ ആഭരണത്തിൽ ഹാൾമാർക്ക് ഉണ്ടെന്നു ഉറപ്പുവരുത്തണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം9 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം12 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം13 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം13 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം17 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version