Connect with us

ദേശീയം

സര്‍വകലാശാല പിഎച്ച്ഡി പ്രവേശനം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍; പരിഷ്‌കാരവുമായി യുജിസി

IMG 20240328 WA0026

സര്‍വകലാശാല പിഎച്ച്ഡി പ്രവേശന മാനദണ്ഡം പരിഷ്‌കരിച്ച് യുജിസി. പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താന്‍ യുജിസി തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. നിലവില്‍ വിവിധ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിഎച്ച്ഡി പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം.

വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം നല്‍കുന്നത്. വിവിധ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കണമെന്ന് യുജിസി നിര്‍ദേശിച്ചു.

2024 ജൂണ്‍ ഘട്ട നെറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷാ നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു. നിലവില്‍ നെറ്റ് സ്‌കോര്‍ ജെആര്‍എഫിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമത്തിനുമാണ് ഉപയോഗിക്കുന്നത്. നെറ്റ് സ്‌കോറാണ് യോഗ്യതയ്ക്ക് അടിസ്ഥാനമാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement
  • IMG 20240328 WA0026

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം2 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം13 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം14 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം19 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം21 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം23 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം24 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version