ദേശീയം
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.657 മരണമാണ് ഇന്നലെ കൊവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്.
ഇതോടെ ആകെ മരണസംഖ്യ 5,07,177 ആയി ഉയര്‍ന്നു. കർണാടകയിൽ 5,019 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6,248 പേർക്കും തമിഴ്നാട്ടിൽ 3592 പേർക്കുമാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.ദില്ലിയിൽ 1104 പേർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തു.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തില്‍ രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ സംസ്ഥാനത്താണ്, 2.33 ലക്ഷം. രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 48.18 ലക്ഷം വാക്സിന് ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 171.79 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.