Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 20,346 പേർക്ക് കൊറോണ
രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. 24 മണിക്കൂറിനിടെ 20,346 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 222 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
Also read: പക്ഷിപ്പനി; പുതിയ ഭക്ഷ്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്
രാജ്യത്ത് ആകെ 1,03,95,278 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1 കോടി കടന്നു. ഇതുവരെ 1,00,16,859 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
24 മണിക്കൂറിനിടെ 19,587 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,28,083 ആയി.
ആകെ 1,50,336 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായി കൊറോണയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന മരണസംഖ്യ 300ന് താഴെയാണ്.
Also read: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച വീണ്ടും ഡ്രൈ റൺ