Connect with us

കേരളം

നന്ദിനി പാലിന്‍റെ വില വീണ്ടും ഉയരാൻ സാധ്യത; ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്ന് ആവശ്യം

Published

on

നന്ദിനി പാലിന്‍റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്). നന്ദിനി പാലിന്‍റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്‍റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.

കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കർഷകരെയും പാൽ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് വർധനവ് ആവശ്യപ്പെട്ട ജില്ലാ പാൽ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയിൽ ഒന്നാണ്. വില വർധിപ്പിക്കാൻ ഫെഡറേഷനിൽ, യൂണിയനുകളുടെയും കർഷകരുടെയും സമ്മർദ്ദമുണ്ടെന്ന് ജൂൺ 21 ന് കെഎംഎഫ് ചെയർമാനായി ചുമതലയേറ്റ കോൺഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കെഎംഎഫ് ഈ ആവശ്യം ഉന്നയിക്കും. വരും ദിവസങ്ങളിൽ സ്വകാര്യ ഡയറികൾ നൽകുന്നതിനേക്കാൾ കൂടുതൽ സംഭരണച്ചെലവ് കെഎംഎഫ് നൽകും. കന്നുകാലികൾക്ക് ത്വക്ക് രോഗം ബാധിച്ചതിനെത്തുടർന്ന് പാൽ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. എന്നാല്‍, ഉത്പാദനം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഹകരണ മന്ത്രി കെ എൻ രാജണ്ണ പാല്‍ വില വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ നല്‍കി.

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ശേഷം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയില്‍ ഏകദേശം 87 ലക്ഷം ലിറ്റര്‍ പാലാണ് കെഎംഎഫ് പ്രതിദിനം സംഭരിക്കുന്നത്. കർഷകർക്ക് ശരാശരി സംഭരണ ​​വില ലിറ്ററിന് ഏകദേശം 33 രൂപയാണ് നല്‍കുന്നത്. കർഷകരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾ വെള്ളത്തിന് പണം നൽകുമ്പോൾ എന്തുകൊണ്ട് അവർക്ക് പാലിന് കൂടുതൽ പണം നൽകിക്കൂടാ? ലാഭത്തിന്റെ 90 ശതമാനം കർഷകർക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 hour ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം4 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം7 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം8 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം8 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം11 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം12 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം23 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ