Connect with us

World

ചൈനയില്‍ അജ്ഞാത രോഗം പടരുന്നു; ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍

Published

on

Untitled design 2023 11 23T105136.091

ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ ഗൗരവത്തോടെ കാണുന്ന ലോകാരോഗ്യ സംഘടന വിവരങ്ങള്‍ തേടി. വടക്കന്‍ ചൈനയിലാണ് രോഗം ആദ്യം കണ്ടത്. കുട്ടികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം പടരുന്ന മേഖലയില്‍ ന്യൂമോണിയ ലക്ഷണങ്ങളുമായാണ് രോഗികൾ ആശുപത്രിയില്‍ എത്തുന്നത്.

ആശുപത്രിയില്‍ ഇത്തരം രോഗലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗത്തിന് കാരണമാകുന്ന രോഗാണു ഏതാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ചൈനീസ് അധികൃതരെ ഉദ്ധരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ന്യൂമോണിയയ്ക്ക് പുറമേ പനി, ചുമ, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

Read Also:  സദസില്‍ പടക്കം പൊട്ടിയതിൽ തർക്കം ; ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്

ചില രോഗികള്‍ക്ക് ആശുപത്രിവാസം വേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷമാണ് ചൈനയില്‍ അജ്ഞാത രോഗം പടരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമാണ് രോഗം പടരുന്നത് എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. പനി, കോവിഡ് അടക്കം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ തന്നെയാണ് അജ്ഞാത രോഗം പടരുന്നതിനും കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

Read Also:  റോബിൻ ബസ്സിന് വീണ്ടും കുരുക്ക് ; MVDയും പോലീസും കസ്റ്റഡിയിലെടുത്തു
Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240226 WA0028 IMG 20240226 WA0028
Kerala53 mins ago

ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല

Screenshot 2024 02 24 182954 Screenshot 2024 02 24 182954
Kerala2 hours ago

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില, 8 ജില്ലകളില്‍ മുന്നറിയിപ്പ്

IMG 20240226 WA0002 IMG 20240226 WA0002
Kerala3 hours ago

സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനം

Untitled design 29 2 Untitled design 29 2
Kerala15 hours ago

‘എന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

Untitled design 40 Untitled design 40
Kerala16 hours ago

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

Untitled design 25 2 Untitled design 25 2
Kerala18 hours ago

‘ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകണം’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം

Untitled design 36 Untitled design 36
Kerala20 hours ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Screenshot 2024 02 25 143229 Screenshot 2024 02 25 143229
Kerala20 hours ago

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

Screenshot 2024 02 25 142518 Screenshot 2024 02 25 142518
Kerala20 hours ago

‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

Screenshot 2024 02 25 141134 Screenshot 2024 02 25 141134
Kerala21 hours ago

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ