കേരളം
തലശേരിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
![thalasery woman death murder 300x169 1](https://citizenkerala.com/wp-content/uploads/2021/02/thalasery-woman-death-murder-300x169-1.jpg)
![thalasery woman death murder 300x169 1](https://citizenkerala.com/wp-content/uploads/2021/02/thalasery-woman-death-murder-300x169-1.jpg)
കണ്ണൂർ തലശേരിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണൻ (56) അറസ്റ്റിലായി.
ഗോപാൽപേട്ട സ്വദേശിനി ശ്രീധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഓട്ടോറിക്ഷയിൽ നിന്ന് വീണ നിലയിൽ ശ്രീധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസമാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഗോപാലകൃഷ്ണൻ തലയ്ക്കടിച്ച ശേഷം സ്ത്രീയെറോഡരികിൽഉപേക്ഷിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement