ക്രൈം
തിരുവനന്തപുരത്ത് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽചാടി
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽചാടി. രാജേഷ്, ശ്രീനിവാസൻ എന്നീ പ്രതികളാണ് ജയിൽചാടിയത്.
ജയിലിനു സമീപം ജോലിക്കു പോയ ഇരുവരും രാത്രിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് ജയിൽ ചാടിയതായി മനസിലായത്.
തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. വധശിക്ഷക്ക് കോടതി വിധിച്ച രാജേഷിന് പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു.
ഭാര്യയെ കൊന്ന കേസിലെ പ്രതിയാണ് ശ്രീനിവാസൻ.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement