Connect with us

ദേശീയം

കോവിഡ് രണ്ടാം തരംഗം; മുംബൈയിൽ കുട്ടികളിൽ കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തൽ

kids depression covid e1623404737606

മുംബൈ ന​ഗരത്തിൽ 18 വയസിൽ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തൽ. സിറോ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏപ്രിൽ ഒന്നിനും ജൂൺ 15 നുമിടയിൽ മുംബൈയിലെ പാത്ത് ലാബുകളിൽ നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകൾ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്.

പത്തിനും 14 നും ഇടയിൽ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി. ഇതോടെയാണ് 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് വ്യക്തമായത്. നേരത്തെ 2021 മാർച്ചിൽ സിറോ സർവേ നടത്തിയിരുന്നു.

സർവേയിൽ 18 വയസിൽ താഴെയുള്ള 39.4 ശതമാനം കുട്ടികളിൽ കോവിഡ് ആന്റീബോഡി ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്. അന്നത്തെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ കോവിഡ് ആന്റീബോഡി വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് പുതിയ സിറോ സർവേയിൽ വ്യക്തമായിട്ടുള്ളതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ വൃത്തങ്ങൾ അവകാശപ്പെട്ടു.

രണ്ടാം തരംഗത്തിനിടെ മുംബൈയിലെ നല്ലൊരു ശതമാനം കുട്ടികൾക്കും കോവിഡ് ബാധിച്ചുവെന്നാണ് ആന്റീബോഡിയുള്ളവരുടെ എണ്ണത്തിലെ വർധന വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികൾക്ക് മെയ് മാസത്തിൽ കോവിഡ് ബാധിച്ചുവെന്ന് അധികൃതർ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയിൽ ആസമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്. കർണാടകയിൽ 1.4 ലക്ഷം കുട്ടികൾക്ക് മാർച്ച്- മെയ് മാസങ്ങൾക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സർവേയിൽ വ്യക്തമായിരുന്നു. ഇതിൽ 40,000ത്തോളം പേർ പത്ത് വയസിൽ താഴെ പ്രായമുള്ളവരാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം16 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version