Connect with us

ദേശീയം

രാജ്യത്ത് ഈ വര്‍ഷവും കാലവര്‍ഷം ശക്തമാകുമെന്ന് പഠന റിപ്പോർട്ട്

Published

on

14 2

രാജ്യത്ത് ഈ വര്‍ഷവും കാലവര്‍ഷം ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥ-കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്‌കൈമെറ്റിന്റെ പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യകരമായ കാലവര്‍ഷമാണ് വരാനിരിക്കുന്നതെന്ന് സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാദ്ധ്യത.ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് – കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. തെക്കെ ഇന്ത്യയില്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും മഴ വിനാശം വിതച്ചേക്കാം. മഴ ഏറ്റവും ശക്തമാകുന്ന ജൂണ്‍ – ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്.

2018 ലും 2019 ലും കേരളത്തില്‍ പ്രളയമുണ്ടായതും ഇതേ കാലയളവിലാണ്. കേരളത്തിന് പുറമെ തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെയധികം ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ‘ലാ നിന’ പ്രതിഭാസം ശക്തി കുറഞ്ഞു വരുന്നതും മണ്‍സൂണ്‍ കാലമാകുമ്പോള്‍ സാധാരണ ഗതിയിലാകുമെന്നതും മുന്‍ വര്‍ഷങ്ങളുടേത് പോലെ നാശനഷ്ട സാദ്ധ്യത ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സ്‌കൈമെറ്റ് സി ഇ ഓ യോഗേഷ് പാട്ടീല്‍ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ കാലവര്‍ഷത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version