Connect with us

രാജ്യാന്തരം

കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ അത്യപൂര്‍വ രോഗം; അമേരിക്കയിൽ മനുഷ്യരിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു

Published

on

002ba88c3e315ff9c445afe569669e2427c23ba5b2999c0e2fe2858757dd7eef

സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ​അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങള്‍ക്ക്​ ഇരുട്ടടിയായി കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്​സും. ടെക്​സസിലാണ്​ രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്​.

മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍നിന്നെത്തിയ ആളില്‍ കണ്ടെത്തിയതായി അധികൃതര്‍ സ്​ഥിരീകരിച്ചു. രോഗി ഡാളസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​.

രാജ്യത്ത്​ ആശങ്കപ്പെടേണ്ട സ്​ഥിതിയില്ലെന്ന്​ കൗണ്ടി ജഡ്​ജി ​േക്ല ജെന്‍കിസ്​ പറഞ്ഞു. നൈജീരിയക്കു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1970 മുതല്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടുവരുന്ന രോഗമാണ്​ മങ്കി പോക്​സ്​.
അതിവേഗ വ്യാപന സാധ്യതയുള്ളതിനാല്‍ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടെ പേരു വിവരങ്ങള്‍ തപ്പുകയാണ്​ അധികൃതര്‍.

വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്​സ്​ പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്​. ശരീരം മുഴുക്കെ തടിപ്പുകളായാണ്​ പുറത്തുകാണുക. കോവിഡ്​ പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ്​ രോഗം പരത്തുക. വിമാന യാത്രക്കിടെ മാസ്​ക്​ അണിയല്‍ നിര്‍ബന്ധമായതിനാല്‍ പകര്‍ച്ച സാധ്യത കുറവാണെന്ന്​ അധികൃതര്‍ പ്രതീക്ഷിക്കുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version