ദേശീയം
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. 14 സൈനികർക്ക് പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫ് ജവാൻമാർക്ക് നേരെയായിരുന്നു ആക്രമണം.
തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement