Connect with us

കേരളം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് അഞ്ച് വർഷം കൂടുമ്പോൾ ട്രാൻസ്ഫർ, മറ്റ് ഉദ്യോ​ഗസ്ഥർക്കും സ്ഥലം മാറ്റം; ഉത്തരവുമായി സർക്കാർ

സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം നിർബന്ധമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, സെക്‌ഷൻ ഓഫിസർ കേഡറിലുള്ള ഉദ്യോഗസ്ഥരെ 5 വർഷം കൂടുമ്പോഴും അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവരെ 3 വർഷത്തിലൊരിക്കലും നിർബന്ധമായും സ്ഥലംമാറ്റണമെന്നാണ് സർക്കാർ ഉത്തരവ്. മറ്റു തസ്തികകളിലെ ജീവനക്കാരെ 5 വർഷം കൂടുമ്പോഴും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെ ബന്ധപ്പെട്ട ഓഫിസർമാരുടെ അഭിപ്രായം അനുസരിച്ചും മാറ്റാം.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ മാർഗനിർദേശം സർക്കാർ ഉത്തരവായി ഇറങ്ങുന്നത് ആദ്യമാണ്. ജീവനക്കാർക്ക് എല്ലാ വകുപ്പിലും സേവനപരിചയം കിട്ടാനാണ് ഇതെന്ന് ഉത്തരവിൽ വിശദീകരിച്ചു. സെക്‌ഷൻ ഓഫിസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു മുഖ്യമന്ത്രിയുടെ അംഗീകാരം വേണം. മാർഗനിർദേശത്തിൽനിന്നു വ്യതിചലിച്ചുള്ള സ്ഥലംമാറ്റങ്ങളും മുഖ്യമന്ത്രി അറിയണം.

സമയപരിധി കഴിഞ്ഞും ഒരാളെ തുടരാൻ അനുവദിക്കണമെങ്കിൽ വകുപ്പു സെക്രട്ടറിയും, മന്ത്രിമാരുടെ താൽപര്യപ്രകാരമെങ്കിൽ ബന്ധപ്പെട്ട സെക്രട്ടറിയും അത് അറിയിക്കണം. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു ഡപ്യൂട്ടേഷനിൽ അയയ്ക്കാൻ അവരുടെ സമ്മതം വാങ്ങണം. സമ്മതമുള്ളവർ ഇല്ലെങ്കിൽ കേഡറിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കാം. ഡപ്യൂട്ടേഷനിൽ പോയവരെ വിരമിക്കുന്നതിന് ഒരുവർഷം മുൻപെങ്കിലും അപേക്ഷപ്രകാരം സെക്രട്ടേറിയറ്റിലേക്കു തിരിച്ചു നിയമിക്കണം.

സർവീസ് സംഘടനകളുടെ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും മാർഗനിർദേശങ്ങൾ ബാധകമാകാതെ സെക്രട്ടേറിയറ്റിൽ തുടരാമെന്ന വ്യവസ്ഥ നിലനിർത്തി. സ്റ്റാഫ് വെൽഫെയർ സൊസൈറ്റി, കന്റീൻ എന്നിവയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, സ്റ്റോർ കീപ്പർ തുടങ്ങിയ 3 പ്രധാന ഭാരവാഹികൾക്കും ഇങ്ങനെ തൽസ്ഥാനത്തു തുടരാം. ഗുരുതര രോഗികൾക്കും രോഗികളായ കുട്ടികളോ മാതാപിതാക്കളോ പങ്കാളികളോ ഉള്ളവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം അനുവദിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ