Connect with us

National

ഉത്തര്‍ പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

on

ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍സാദ് ബദറുദ്ദീനും ഫിറോസ് ഖാനുമാണ് പിടിയിലായത്.

ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ബദറുദ്ദീന്‍ പത്തനംതിട്ടക്കാരനും ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാറാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

Advertisement