ഇലക്ഷൻ 2024
ലോക്സഭാ തിരഞ്ഞെടുപ്പ് : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിൻ്റെ അദ്ധ്യക്ഷതയിൽ രാവിലെ 10 മണിക്ക് കലൂർ ഐ എം എ ഹാളിലാണ് മേഖലാ അവലോകനയോഗം നടക്കുക.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒരുക്കങ്ങളാണ് യോഗത്തിൽ വിലയിരുത്തുക. ഈ ജില്ലകളിലെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ, എ ആർ ഓ മാർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ്, ജി എസ് ടി, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ് എന്നീ ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ഇൻകം ടാക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ് ഗാർഡ് എന്നീ കേന്ദ്ര ഏജൻസികളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർമാരും യോഗത്തിനെത്തും.