Connect with us

കേരളം

ന്യൂയോർക്കിലെ ലോക കേരളസഭ: വിവാദത്തിൽ വിശദീകരണവുമായി സംഘാടക സമിതി

Published

on

പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. ഭാരിച്ച ചിലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി പരിപാടി കഴിയുമ്പോൾ ഇതിന് എവിടെ നിന്ന് പണം, എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. കേരള സർക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും സംഘാടക സമിതി വ്യക്തമാക്കുന്നു.

ജൂൺ 9 മുതൽ 11 വരെയാണ് ന്യൂയോർക്കിൽ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം ആറര ലക്ഷം ഡോളർ(അഞ്ചരക്കോടി)ആണ് ആവശ്യമായി വരുന്നത്. ടൈംസ് സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂർ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി ഏകദേശം രണ്ടുകോടി രൂപയാണ് ചിലവ് വരുന്നത്.

അതേസമയം, ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ സ്പോൺസർഷിപ്പ് പണപ്പിരിവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നോർക്കയുടെ തീരുമാനം. സ്പോൺസർഷിപ്പ് അമേരിക്കൻ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് വിശദീകരണം. സർക്കാർ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോൾ നോർക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ