Connect with us

ദേശീയം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷം; 10 ജില്ലകളില്‍ ലോക്ഡൗണ്‍

fs

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍ വെള്ളിയാഴ്ച മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് ലോക്ഡൗണ്‍. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ രാത്രി 12മുതല്‍ പുലര്‍ച്ചെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 15000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

അതേസമയം മഹാരാഷ്ട്രയിലെ സാഹചര്യം വിലയിരുത്തി കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസ്സാരമായി കാണരുതെന്നും കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള്‍ പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്‍കുന്നതെന്നും വി.കെ പോള്‍ വ്യക്തമാക്കി.

ജനിതക മാറ്റം വന്ന വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. വലിയ തോതില്‍ ആളുകള്‍ കൂട്ടംകൂടിയതും കോവിഡ് മര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ നാഗ്പുരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version