Connect with us

ദേശീയം

എസ്ബിഐയെ കടത്തിവെട്ടി ഡിബിഎസ്; ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടിക പുറത്ത്

dbs

ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. ഡിബിഎസ് ബാങ്കാണ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായി രണ്ടാം വർഷമാണ് ബാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങി രാജ്യത്തെ മുൻനിര ബാങ്കുകളെ പിന്തള്ളിയാണ് ഡിബിഎസ് ബാങ്ക് ഈ നേട്ടത്തിന് അർഹമായത് .

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള 43,000 ബാങ്കിങ് ഉപഭോക്താക്കളെ ഉൾപ്പെടുത്തിയാണ് സ്റ്റാറ്റിസ്റ്റ സർവേ നടത്തിയത്. 2020 നവംബറിൽ ലക്ഷ്മി വിലാസ് ബാങ്കും ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡും ലയിപ്പിച്ചിരുന്നു.

ഇന്ത്യയിൽ 19 സംസ്ഥാനങ്ങളിലായി 600 ശാഖകളാണ് ഡിബിഎസിനുള്ളത്. കേരളം ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്കാണ് (സിഎസ്ബി) രണ്ടാം സ്ഥാനത്ത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയെ കൂടാതെ രണ്ട് പേയ്മെൻറ് ബാങ്കുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കരൂർ വൈശ്യ ബാങ്കാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ആന്ധ്രാ പ്രദേശ് സംസ്ഥാന സഹകരണ ബാങ്കാണ് രാജ്യത്തെ ഏറ്റവും മികച്ച സഹകരണബാങ്ക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version