Connect with us

ദേശീയം

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം…; പ്രധാനമന്ത്രിക്ക് മുന്നില്‍ 9 നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

9

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി കത്തയച്ചു. കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിര്‍ത്തിവയ്ക്കുക അടക്കം ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുന്നത്.

നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉദ്ദേശിച്ച് കത്തെഴുതിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ സംയുക്ത നീക്കം. മായവതിയുടെ ബിഎസ്പി, ആംആദ്മി പാര്‍ട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ എല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് മഹാദുരന്തമായി മാറുകയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചിരുന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നു.

അന്ന് ഞങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു, ഇതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക് എത്താന്‍ കാരണം – കത്തില്‍ കുറ്റപ്പെടുത്തുന്നു.പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന 9 നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്. അന്തര്‍ദേശീയമായതും, പ്രദേശികമായതുമായ എല്ലാ വാക്സിനുകളും പ്രയോജനപ്പെടുത്തുക, സൗജന്യവും, സാര്‍വത്രികവും കൂട്ടയതുമായ വാക്സിനേഷന്‍ നടത്തുക, രാജ്യത്ത് കൂടുതല്‍ വാക്സിന്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുക,

വാക്സിന് അനുവദിച്ച ബഡ്ജറ്റ് വിഹിതം 35000 കോടി ചിലവഴിക്കുക, സെന്‍ട്രല്‍ വിസ്ത പദ്ധതി റദ്ദാക്കി ആ പണം വാക്സിനും, മരുന്നിനുമായി വിനിയോഗിക്കുക, ജോലി ഇല്ലാത്തവര്‍ക്ക് മാസം 6000 രൂപ അനുവദിക്കുക
ആവശ്യക്കാര്‍ സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക, കണക്കില്‍പ്പെടാത്ത സ്വകാര്യ ഫണ്ടുകള്‍ പിഎം കെയര്‍ ഫണ്ടിലേക്ക് മാറ്റി കൊവിഡ് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുക,കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്, കൊവിഡിന് കര്‍ഷകര്‍ ഇരകളാകുന്നത് തടയുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version