Connect with us

ദേശീയം

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി

flight

കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നീക്കിയത്.

ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതർ അറിയിച്ചു. 1.15 മുതൽ 6 മണി വരെയായിരുന്നു ലാൻഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബം​ഗളൂരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.

നിലവിൽ ചെന്നൈയിലെ റെഡ് അലർട്ട് പിൻവലിച്ചു. നാല് മണിക്കു ശേഷം ശക്തമായ മഴയോ കാറ്റോ ഇല്ല. എന്നാൽ, പ്രധാന റോഡുകളിൽ അടക്കം വെള്ളക്കെട്ടു തുടരുകയാണ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്.

ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അതിശക്തമായ കാറ്റിന്റെ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല. ചെന്നൈ,വില്ലുപുരം, കാഞ്ചീപുരം. തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട്, തിരുപ്പത്തൂര്‍ ജില്ലകളില്‍ കനത്ത കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15ആയി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം19 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version