Connect with us

രാജ്യാന്തരം

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

Published

on

പത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാര്‍ശ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈത്തി മാധ്യമങ്ങള്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ പലതിനും കുവൈത്തില്‍ എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മഡഗാസ്‍കര്‍, കാമറൂണ്‍, ഐവറികോസ്റ്റ്, ഘാന, ബെനിന്‍, മാലി, കോംഗോ എന്നിവയാണ് പട്ടികയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കുവൈത്തിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തല്‍. കോടതികളിലെ കേസുകളുടെ വിധി, താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പരിശോധനകളില്‍ പിടിയിലാവുക, പൊതുമര്യാദകളുടെ ലംഘനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ കുവൈത്തിലെ നിയമം അനുസരിച്ച് പ്രവാസികളെ നാടുകടത്താറുണ്ട്.

ഈ രാജ്യങ്ങള്‍ക്ക് കുവൈത്തില്‍ എംബസികളില്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ സങ്കീര്‍ണമാവുന്നുവെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലാവുമെന്ന് ഉറപ്പാവുമ്പോള്‍ പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ച് കളയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവരുടെ പൗരത്വം കണ്ടെത്താനും പകരം യാത്രാ രേഖകള്‍ നല്‍കാനും എംബസികള്‍ ഇല്ലാത്തതിനാല്‍ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version