Connect with us

കേരളം

യാത്രക്കാരിൽ നിന്ന് പണം വാങ്ങി, ടിക്കറ്റ് കൊടുത്തില്ല: സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ പിരിച്ചുവിട്ടു

Published

on

ടിക്കറ്റിൽ ക്രമക്കേട് വരുത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം ഈ മാസം 27,813 ബസ്സുകളിൽ പരിശോധന നടത്തി. 131 ക്രമക്കേട് കണ്ടെത്തി.

ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം – കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ മോഹനൻ എന്നിവർ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെന്റ് ചെയ്യപ്പെട്ടു. ഇവർക്കെതിരെ ആലപ്പുഴ, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.

അതേ സമയം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ 10 ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തു. അകാരണമായി ആറ് സർവ്വീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്ടർ വിജി ബാബു, സ്റ്റേഷൻ മാസ്റ്റർ സിഎ ​ഗോപാലകൃഷ്ണൻ നായർ, പണം ഈടാക്കിയിട്ട് ടിക്കറ്റ് നൽകാതിരുന്ന തൃശ്ശൂർ യൂണിറ്റിലെ കണ്ടക്ടർ ബിജു തോമസ്, മേലധികാരിയുടെ നിർദ്ദേശമില്ലാതെ സ്വന്തമായി സർവ്വീസ് റദ്ദാക്കിയ പൂവ്വാർ യൂണിറ്റിലെ കണ്ടക്ടർ ബിവി മനു, ഡ്രൈവർ അനിൽകുമാർ എസ്, സ്റ്റേഷൻ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി സൈജു, അസിസ്റ്റൻഡ് ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി മം​ഗൾ വിനോദ്, ഇടിഎം തകരാറിലായതിനാൽ തന്നിഷ്ടപ്രകാരം സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരു യാത്രക്കാരിൽ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

raheem yoosaf ali raheem yoosaf ali
കേരളം5 hours ago

റഹീമിന് ഇരട്ടിമധുരം; വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

20240414 173835.jpg 20240414 173835.jpg
കേരളം9 hours ago

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

20240414 165431.jpg 20240414 165431.jpg
കേരളം9 hours ago

കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

palakkad quil palakkad quil
കേരളം13 hours ago

പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്

chintha gerome accident chintha gerome accident
കേരളം16 hours ago

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം: വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്

wayanad accident wayanad accident
കേരളം16 hours ago

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

pvr cinemas pvr cinemas
കേരളം1 day ago

ഫെഫ്ക്കയുമായുള്ള തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

malamupzha elephant malamupzha elephant
കേരളം1 day ago

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

20240413 174546.jpg 20240413 174546.jpg
കേരളം1 day ago

മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

jesna missing case jesna missing case
കേരളം1 day ago

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

വിനോദം

പ്രവാസി വാർത്തകൾ