Connect with us

കേരളം

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Published

on

kozhikode unesco.webp

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി.

ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള പത്ത് നഗരങ്ങളാണ് യുനസ്കോ പട്ടികയിൽ പുതുതായി പേരെഴുതി ചേർത്തത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരം കോഴിക്കോടാണ്. മന്ത്രി എം ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് എംടി അറിയിച്ചതെന്ന് സംഘാടകർ അറിയിച്ചു. എം.ടി പങ്കെടുക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി ചടങ്ങിൽ പങ്കെടുക്കാത്തത് എന്ന് യുഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു. കോർപറേഷന്റെ വജ്ര ജൂബിലി പുരസ്ക്കാരം എം ടി യുടെ വീട്ടിലെത്തി മന്ത്രിയും സംഘാടകരും പിന്നീട് സമ്മാനിച്ചു.

2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240628 145607.jpg 20240628 145607.jpg
കേരളം28 mins ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

20240628 133404.jpg 20240628 133404.jpg
കേരളം2 hours ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

idukki bus accident.jpg idukki bus accident.jpg
കേരളം3 hours ago

സ്‌കൂള്‍ ബസും KSRTC യും കൂട്ടിയിടിച്ചു; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ഞക്കൊന്ന .jpeg മഞ്ഞക്കൊന്ന .jpeg
കേരളം21 hours ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

20240627 181513.jpg 20240627 181513.jpg
കേരളം21 hours ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

20240627 121013.jpg 20240627 121013.jpg
കേരളം1 day ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

20240627 100959.jpg 20240627 100959.jpg
കേരളം1 day ago

KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

rank list.jpeg rank list.jpeg
കേരളം1 day ago

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

pension2724.jpeg pension2724.jpeg
കേരളം1 day ago

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ; നല്‍കുന്നത് ജൂണ്‍ മാസത്തെ തുക

20240626 230658.jpg 20240626 230658.jpg
കേരളം2 days ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിനോദം

പ്രവാസി വാർത്തകൾ