കേരളം
KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു
![20240627 100959.jpg](https://citizenkerala.com/wp-content/uploads/2024/06/20240627_100959-scaled.jpg)
കൊല്ലം അഞ്ചൽ – ആയൂർ റൂട്ടിൽ കെ എസ് ആർ ടി സി ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു. വാൻ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്. 37 വയസായിരുന്നു.
![](https://citizenkerala.com/wp-content/uploads/2024/06/screenshot_20240627-100550_whatsapp4712734138677624761-1000x472.jpg)
![](https://citizenkerala.com/wp-content/uploads/2024/06/screenshot_20240627-100550_whatsapp4712734138677624761-1000x472.jpg)
അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കെ എസ് ആർ ടി സി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളിലേക്ക് മാറ്റി.
![](https://citizenkerala.com/wp-content/uploads/2024/06/img-20240627-wa00107160966033652268941.jpg)
![](https://citizenkerala.com/wp-content/uploads/2024/06/img-20240627-wa00107160966033652268941.jpg)
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ പൂവാർ ഡിപ്പോയുടെ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
![](https://citizenkerala.com/wp-content/uploads/2024/06/image_editor_output_image252566354-17194635559358071707707206907018.jpg)
![](https://citizenkerala.com/wp-content/uploads/2024/06/image_editor_output_image252566354-17194635559358071707707206907018.jpg)
വാനിലുണ്ടായിരുന്ന മറ്റൊരാൾക്കും സാരമായി പരിക്കേറ്റതായാണ് വിവരം. വാനിൻ്റെ മുൻവശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.