കേരളം
കേരളവര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ നിയമനം; പ്രിന്‍സിപ്പല്‍ രാജിവച്ചു
തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന് രാജിവച്ചു. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി.
ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. കോളജില്‍ ആദ്യമായാണ് ഒരു വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്.
ഇതോടെ പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പിലായി നിയമനമേറ്റത്.
പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
തന്നോട് കൂടിയാലോചിക്കാതെയാണ്നിയമനം നടത്തിയതന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കൊച്ചി ദേവസ്വം ബോര്‍ഡിന് നല്കിയ രാജി കത്തില്‍ പറഞ്ഞിട്ടുണ്ട്.
വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യത്തെ കുറിച്ചും ജയദേവന് കത്തില്‍ ചോദിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.