Connect with us

ക്രൈം

എ.ഐ, ഡീപ് ഫേക്ക് തട്ടിപ്പ്: പിന്നിൽ വിദഗ്ധ സംഘം

Published

on

deep fraud.jpg

സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പ് നടത്തിയത് വിദഗ്ധ സംഘം. പെട്ടെന്നുതന്നെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതോടെ കോടികള്‍ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം കോഴിക്കോട് സൈബര്‍ പൊലീസ് സംഘം ഇല്ലാതാക്കുകയായിരുന്നു.

പഴുതടച്ച അന്വേഷണത്തിലൂടെയാണ് സൈബര്‍ ക്രൈം സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 മാസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലായുള്ള അഞ്ച് പ്രതികളെ പിടികൂടാനായത്. ഗോവയിലെ കാസിനോയില്‍നിന്നാണ് പ്രതികള്‍ കൂടുതല്‍ അടുത്തതും തട്ടിപ്പിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതും. കേസില്‍ അവസാനം പിടിയിലായ തെലുങ്കാന സ്വദേശി പ്രശാന്താണ് തട്ടിപ്പിലെ പ്രധാനി.

Also Read:  ബസ് സ്റ്റോപ്പിൽനിന്ന് കാർ മാറ്റാൻ ആവശ്യപ്പെട്ടു; KSRTC ഡ്രൈവർക്ക് മർദനവും അസഭ്യവർഷവും

തട്ടിപ്പിന് മുമ്പേതന്നെ വിശദമായ പദ്ധതി പ്രതികള്‍ ഒരുക്കിയിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. പണം അത്യാവശ്യമാണെന്ന് പറഞ്ഞ് വിഡിയോ കോള്‍ ചെയ്ത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ സഹിതം തട്ടിപ്പ് നടത്തുകയായിരുന്നു.

എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിഡിയോ നിർമിച്ച് കോഴിക്കോട് സ്വദേശിയെ വാട്സ്ആപ് വഴി ബന്ധപ്പെട്ടത് പ്രശാന്ത് എന്ന മുഹമ്മദ് അലിയായിരുന്നു. പ്രശാന്തിന് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചതും വ്യാജ വാട്സ്ആപ് അക്കൗണ്ടുകള്‍ നിർമിച്ചു കൊടുത്തതും മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടില്‍, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരായിരുന്നു. തട്ടിപ്പിനുപയോഗിച്ച ഗൂഗിള്‍ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും നല്‍കിയത് ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയായ കൗശല്‍ ഷായും തട്ടിപ്പിലൂടെ എത്തിയ പണം ബാങ്ക് വഴി പിന്‍വലിച്ചു നല്‍കിയത് ഷേക്ക് മുര്‍തസ ഹയാത് ഭായിയുമാണ്.

Also Read:  കൊല്ലം അഞ്ചലില്‍ വന്‍ മയക്കുമരുന്ന് വേട്ട

എല്ലാവരും ഒരുമിച്ച് ഒരിടത്ത് വെച്ചായിരുന്നില്ല തട്ടിപ്പുകള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത കോഴിക്കോട് സ്വദേശിയെ 2023 ജൂലൈ മാസമാണ് സംഘം തട്ടിപ്പിനിരയാക്കിയത്. കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വിഡിയോ ഇമേജും ഫേക്ക് ആയി നിര്‍മിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപയാണ് തട്ടിയെടുത്തത്.

Also Read:  ബസ് സ്റ്റോപ്പിൽനിന്ന് കാർ മാറ്റാൻ ആവശ്യപ്പെട്ടു; KSRTC ഡ്രൈവർക്ക് മർദനവും അസഭ്യവർഷവും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240720 090314.jpg 20240720 090314.jpg
കേരളം6 mins ago

മഴ അവധിക്ക് വേണ്ടി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ജില്ലാ കലക്ടർ

IMG 20240720 WA0051.jpg IMG 20240720 WA0051.jpg
കേരളം23 mins ago

കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

20240719 200817.jpg 20240719 200817.jpg
കേരളം13 hours ago

ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെയും മാലിന്യനിക്ഷേപം; 45090 രൂപ പിഴ ഇടാക്കി നഗരസഭ

arif Muhammad gov.jpeg arif Muhammad gov.jpeg
കേരളം16 hours ago

ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ

govt stamp.jpeg govt stamp.jpeg
കേരളം16 hours ago

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

IMG 20240719 WA0040.jpg IMG 20240719 WA0040.jpg
കേരളം20 hours ago

ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; കേരള പോലീസ് മുന്നറിയിപ്പ്

cyber fraud tvm.jpeg cyber fraud tvm.jpeg
കേരളം23 hours ago

6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ; തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു

arjun lorry accident arjun lorry accident
കേരളം24 hours ago

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ

rajeev chandrasekhar rajeev chandrasekhar
കേരളം24 hours ago

പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി

cholera tvm.jpeg cholera tvm.jpeg
കേരളം1 day ago

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

വിനോദം

പ്രവാസി വാർത്തകൾ