തൊഴിലവസരങ്ങൾ
40 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം
ജനറൽ റിക്രൂട്ട്മെന്റ്, സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 40 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജനറൽ റിക്രൂട്ട്മെന്റ് തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ജനറൽ), ലക്ചറർ ഇൻ പോളിമർ ടെക്നോളജി (പൊളിടെക്നിക്കുകൾ), നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), ഫോർമാൻ/സ്റ്റോർ ഇൻചാർജ്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ), ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് & സെക്രട്ടേറിയൽ), അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്(പോളിടെക്നിക്സ്), സബ് എൻജിനീയർ (സിവിൽ), ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ്-II, സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ മാത്രം), ട്രേസർ
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)മലയാളം മാധ്യമം (തസ്തികമാറ്റംവഴി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്., ലബോറട്ടറി അറ്റൻഡർ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 2. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.