സാമ്പത്തികം
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; മാറ്റമില്ലാതെ വെള്ളി | Gold rate
സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരെ വലച്ച് ഇന്നലെ വമ്പന്‍ കുതിപ്പുമായി സര്‍വകാല റെക്കോഡിലേക്ക് കത്തിക്കയറിയ വില ഇന്നല്‍പം താഴേക്കിറങ്ങി. പവന് 200 രൂപ കുറഞ്ഞ് വില 50,200 രൂപയായി. 25 രൂപ താഴ്ന്ന് 6,275 രൂപയാണ് ഗ്രാം വില.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. അതേസമയം, അരലക്ഷത്തിന് മുകളില്‍തന്നെ തുടരുകയാണ് സ്വര്‍ണനിരക്ക്. ശനിയാഴ്ച (30.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,240 രൂപയായി. അതേസമയം, ഇന്നലെ ഉയര്‍ന്ന വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 81 രൂപയിലാണ് വ്യാപാരം.
ഇന്നലെ പവന്‍വില ഒറ്റയടിക്ക് 1,040 രൂപ കൂടി കേരളത്തിലെ എക്കാലത്തെയും ഉയരമായ 50,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 6,300 രൂപയുമായിരുന്നു ഇന്നലെ വില. നികുതിയും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 55,000 രൂപയെങ്കിലും നല്‍കിയാലേ ഇന്നലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകുമായിരുന്നുള്ളൂ.