സാമ്പത്തികം
54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വർദ്ധനവാണ് അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ സ്വർണ്ണവിലയിൽ വീണ്ടും 440 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ 54040 രൂപയായിരുന്നു. അന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആകെ 1120 രൂപയുടെ വർദ്ധനവാണ് അന്ന് മാത്രം ഉണ്ടായത്. പവന് 240 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായിരുന്നത്. വിലയിൽ മാറ്റമില്ലാത്തതെ ഞായറാഴ്ചയും തുടർന്നു. പിന്നീട് തിങ്കളാഴ്ച 80 രൂപയും കുറഞ്ഞു.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായതെങ്കിലും പിന്നീട് വില തിരിച്ചുകയറുകയാണ്.