സാമ്പത്തികം
സ്വർണ വില വീണ്ടും മുകളിലേക്ക് കുതിക്കുന്നു | Gold rate today
മാർച്ചില്‍ സ്വർണ വില പിടിവിട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. കേവലം പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടായിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ റെക്കോർഡ് നിരക്കിലേക്ക് സ്വർണ വില ഉയരുകയും ചെയ്തു. എന്നാല്‍ മാർച്ചില്‍ ആദ്യമായി ഇന്നലെ സ്വർണ വില കുറയുകയും ചെയ്തു.
ഇന്നലത്തെ സ്വർണ വില ഇടിവ് സ്വർണാഭരണ പ്രേമികള്‍ക്ക് നേരിയ ആശ്വാസം നല്‍കിയിരുന്നു. പക്ഷെ ആ ആശ്വാസത്തിന് മണിക്കൂറുകളുടെ ദൈർഖ്യം മാത്രമാണുണ്ടായത്. അതായത് സ്വർണ വില ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നു. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 200 രൂപയാണ് ഇന്ന് വവർധിച്ചിരിക്കുന്നത്.
200 രൂപയുടെ വില വർധനവോടെ ഒരു പവന് 48480 രൂപയായി. ഇന്നലെ 48280 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് ഇന്നലത്തെ നിരക്കായ 6035 ല്‍ നിന്നും 6060 രൂപയുമായി. 22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റില്‍ പവന് 216 രൂപ വർധിച്ച് 52888 രൂപയും 18 കാരറ്റിന് പവന് 160 വർധിച്ച് 39664 രൂപയുമായി.
റഷ്യയെ അമേരിക്ക പൂട്ടിയാലും ഇന്ത്യക്ക് പേടിക്കാനില്ല: രക്ഷകരായി സൗദിയും യുഎഇയുമൊക്കെയുണ്ട്
തുടർച്ചയായ മൂന്ന് ദിവസം മാറ്റില്ലാതെ തുടർന്നതിന് ശേഷം സ്വർണ വില ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. മാർച്ചില്‍ ആദ്യമായിട്ടായിരുന്നു സ്വർണ വില കുറയുന്നത്. ഇന്നലെ യുഎസ് വിപണി തുറന്നപ്പോൾ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുകയും അന്താരാഷ്ട്ര സ്വർണ്ണവില 2152 ഡോളറിലേക്ക് താഴുകയും ചെയ്തു ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇതോടെയാണ് സ്വർണ വില റെക്കോർഡ് നിരക്കില്‍ നിന്നും അല്‍പമെങ്കിലും താഴ്ന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയായിരുന്നു മാർച്ച് ഒന്നിന് ഉയർന്നത്. ഇതോടെ വില 46,320 രൂപ. രണ്ടാം തിയതി ഞെട്ടിച്ചുകൊണ്ട് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അടുത്ത മാസങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് ആയിരുന്നു ഇത്. അന്ന് വില 47000 തൊട്ടു. മൂന്നിനും നാലിനും വില സ്ഥിരത കൈവരിച്ച സ്വർണം അഞ്ചാം തിയതി 560 രൂപയുടെ വർധനവോടെ 47560 രൂപയിലേക്ക് എത്തി.
ആറാം തിയതി 200, ഏഴാം തിയതി 320, എട്ടിന് 120 രൂപ എന്നിങ്ങനെയായിരുന്നു വർധനവ്. ഇതോടെയാണ് നിരക്ക് 48200 രൂപയിലേക്ക് എത്തിയത്. പിന്നീട് എട്ടിന് 120 രൂപയും 9 ന് 200 രൂപയും വർധിച്ചാണ് വില 48600 രൂപയെന്ന റെക്കോർഡ് നിരക്കിലേക്ക് എത്തുന്നത്. ഈ നിരക്ക് മാർച്ച് 10, 11, 12 എന്നീ ദിവസങ്ങളിലും തുടരുകയായിരുന്നു.