സാമ്പത്തികം
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ് | Gold Price Today
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയിൽ ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 5415 രൂപയാണ്. പവന് 80 രൂപ കുറഞ്ഞ് ഇന്നത്തെ വിപണി വില 43,320 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 5 രൂപ കുറഞ്ഞ്, വിപണി വില 4483 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞു, ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഇന്നത്തെ നിരക്കുകൾ07-07-2023 |
₹ |
---|---|
22K916 (1gm) | ₹ 5415 |
18K750 (1gm) | ₹ 4483 |
Silver (1gm) | ₹ 76 |
925 Hall Marked Silver (1gm) | ₹ 103 |
ജൂലൈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,320 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5415 രൂപയാണ്.
സ്വര്‍ണവില ഇനിയും കുറയാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹൃസ്വകാലത്തേക്കാണ് ഈ കുറവ് അനുഭവപ്പെടുക എന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില കുറയുന്ന സമയത്ത് തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല.