സാമ്പത്തികം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന | Gold Price Today
ചാഞ്ചാട്ടമില്ലാതെ നിന്ന ഒരു ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് (12-07-2023) സ്വര്‍ണവിലയില്‍ വർധന. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5465 രൂപയായി. ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കൂടി 43720 രൂപയിലാണ് വ്യാപാരം ആരംഭിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4523 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36184 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 77 രൂപയിലാണ് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്. എട്ടിന് 43,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് ഇന്നലെ 80 രൂപയാണ് വില താഴ്ന്നത്.
ഇന്നത്തെ നിരക്കുകൾ12-07-2023 |
₹ |
---|---|
22K916 (1gm) | ₹ 5465 |
18K750 (1gm) | ₹ 4523 |
Silver (1gm) | ₹ 77 |
925 Hall Marked Silver (1gm) | ₹ 103 |
Also Read: സ്വർണം വാങ്ങാനും കൊണ്ടുനടക്കാനും ഇ-വേ ബിൽ; സംസ്ഥാനത്തും ബാധകം
ജൂലൈ മാസത്തിലെ ഇതുവരെയുള്ള സ്വർണവില ഇങ്ങനെ:
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
ജൂലൈ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 43,640 രൂപ
ജൂലൈ 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,640 രൂപ
ജൂലൈ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ജൂലൈ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,560 രൂപ
ജൂലൈ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43720 രൂപ
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43720 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5465 രൂപയാണ്.
നിക്ഷേപമായി സ്വർണത്തെ കാണുന്നവർക്ക് ഓരോ താഴ്ചയും അവസരമാണ്. ഇവർ ഒരോ ഇടിവിലും സ്വർണം വാങ്ങിക്കൂട്ടുകയോ, ആവറേജിംഗിന് ശ്രമിക്കുകയോ വേണം. ദീർഘകാലത്ത് സ്വർണത്തിനു മികച്ച ഭാവിയാണ് വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം ഇവർ ഫിസിക്കൽ സ്വർണം വാങ്ങരുത്. ഡിജിറ്റൽ ഗോൾഡിന് പ്രാധന്യം നൽകണം. സർക്കാരിന്റെ സ്വർണ ബോണ്ടും പരിഗണിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ സ്വർണത്തിൽ നിന്നു പലിശ വരുമാനവും സ്വന്തമാക്കാം.
പ്രാദേശിക വിപണികളിൽ സ്വർണം മാസത്തെ ഉയർന്ന നിലവാരത്തിന് അരികെയാണ് തുടരുന്നത്. തുടർച്ചയായ കുതിപ്പ് ആഭരണ വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വർണം വാങ്ങുന്നതിലും അധികം വിൽക്കാനാണ് ഉപയോക്താക്കൾ ജുവലറികളിൽ എത്തുന്നതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ സ്വർണവിലയിൽ പ്രാദേശിക തലത്തിൽ ഒരു ഇടപെടൽ നടത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. വില ആകർഷകമാക്കി നിർത്തുകയാകും ആദ്യ പരിഗണന.
ആഗോള വിപണിയിൽ കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണവില 1.76 ശതമാനം കുറഞ്ഞിട്ടുണ്ട്. അതായത് ഔസിന് 34.53 ഡോളർ. അതേസമയം യുഎസ് ഫെഡ് റിസർവിന്റെ നിരക്കു വർധന സ്വർണത്തിനു ആശങ്കയാണ്. ഡോളർ കരുത്താർജിക്കുമ്പോൾ സ്വാഭാവികമായും പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലേയ്ക്ക് പണം ഒഴുകേണ്ടതാണ്. എന്നാൽ നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപകർ സ്വർണത്തിൽ നിലനിൽക്കാനും സാധ്യത കൂടുതലാണ്.