Connect with us

കേരളം

കെ.എസ്.ഇ.ബിയുടെ ഫ്യൂസൂരലില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പിനെ രക്ഷിക്കാന്‍ കെല്‍ട്രോണ്‍

IMG 20230704 WA0154

ബില്‍ക്കുടിശ്ശികയുടെ പേരില്‍ വൈദ്യുതിബോര്‍ഡിന് മുന്നില്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പിന്റെ രക്ഷയ്ക്ക് കെല്‍ട്രോണ്‍. സേഫ് കേരള ഓഫീസുകളുടെ വൈദ്യുതിച്ചെലവ് ഇനിമുതല്‍ കെല്‍ട്രോണ്‍ വഹിക്കും. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളുടെ പരിപാലന ചുമതല മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന് കൈമാറി. നിലവിലെ കുടിശ്ശിക മാത്രമാണ് തീര്‍ക്കാനുള്ളത്. റോഡ് സുരക്ഷാഫണ്ടില്‍ ഇത് അടയ്ക്കും.

14 ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളും ക്യാമറ കണ്‍ട്രോള്‍റൂമുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കെല്‍ട്രോണാണ്. ചെലവാകുന്ന തുക പിന്നീട് റോഡ് സുരക്ഷാ അതോറിറ്റിയില്‍നിന്നു നല്‍കും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം.

സേഫ് കേരള ഓഫീസുകളും റോഡ് സുരക്ഷയുടെ ഭാഗമായതിനാല്‍ തുക കൈമാറുന്നതിന് സാങ്കേതികതടസ്സമില്ല. കെ.എസ്.ഇ.ബി. വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയും കുടിശ്ശികവരുത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിച്ചും ഇരുവകുപ്പും തമ്മില്‍ തുടങ്ങിയ തര്‍ക്കം മുറുകവേയാണ് കെല്‍ട്രോണിന്റെ രംഗപ്രവേശം. ബില്‍ കുടിശ്ശിക വരുത്തിയ കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചതും അനുമതിയില്ലാതെ ബോര്‍ഡ് വെച്ചതിന് കെ.എസ്.ഇ.ബി.യുടെ കരാര്‍വാഹനത്തിന് പിഴചുമത്തിയതും കഴിഞ്ഞദിവസമാണ്. വയനാട്ടില്‍ തുടങ്ങിയ തര്‍ക്കമാണ് ഇപ്പോള്‍ കാസര്‍കോട് തുടരുന്നത്.

ആര്‍.ടി.ഒ.മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു തുക അനുവദിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്. ഇതിന് കാലതാമസം നേരിട്ടതാണ് വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടാക്കിയത്. അതേസമയം, പുതുതായി തുടങ്ങിയ ഏഴ് സബ് ഓഫീസുകളുടെ ചെലവിന് തുക അനുവദിക്കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വീഴ്ചവരുത്തുന്നുണ്ട്. ഇതില്‍ കെ.എസ്.ഇ.ബി. നടപടിയെടുത്താല്‍ നിലവിലെ യുദ്ധം തുടരാനാണ് സാധ്യത.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

driving test.jpeg driving test.jpeg
കേരളം1 hour ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ