Connect with us

കേരളം

മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്; കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത

IMG 20240311 WA0170

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിതീഷ് മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നു. നവജാത ശിശുവിനെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതോടെ കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത തുടരുകയാണ്.കൂട്ടുപ്രതിയായ വിഷ്ണു അറിയാതെ മൃതദേഹം നിതീഷ് മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പറഞ്ഞ കട്ടപ്പന സാഗര ജംഗ്ഷനിലെ പഴയ വീട്ടിലെ തൊഴുത്തില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. വീട്ടില്‍ ഇന്നും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

Also Read:  കാത്തിരിപ്പിന് അവസാനം; തലശ്ശേരി - മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

അതിനിടെ കേസില്‍ പ്രതി ചേര്‍ത്ത കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൂട്ടുപ്രതിയായ വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഇന്നലെ കാഞ്ചിയാറിലെ കക്കാട്ടുകടയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷ്ണുവിന്റെ പിതാവ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജയനും നിതീഷുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നിതീഷ് വിജയനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസം വീടിനുള്ളിൽ സൂക്ഷിച്ച മൃതദേഹം സുമയുടെയും വിഷ്ണുവിന്റെയും സഹായത്തോടെ കുഴിയെടുത്ത് മൂടി. വീടിന്റെ ചായ്‌പിൽ അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തത്.

Also Read:  രാഷ്ട്രീയത്തിലും ഹിറ്റ് ആകാൻ വിജയ്; 24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍

പിന്നീട് ഇതിനു മുകളിൽ കോൺക്രീറ്റ് ചെയ്തിരുന്നു. കാർഡ്‌ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു വിജയന്റെ മൃതദേഹം കണ്ടെത്തിയത്. 90 ശതമാനത്തോളം അഴുകിയിരുന്നു. അസ്ഥികൂടത്തോടൊപ്പം ഷർട്ടും പാന്റ്‌സും ബെൽറ്റും കണ്ടെത്തി. വിജയനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കട്ടപ്പനയിലെ വർക്‌ഷോപ്പിൽനിന്ന് മോഷണശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ്, നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്.

Also Read:  ഇലക്ടറല്‍ ബോണ്ട് : സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം14 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം14 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം17 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം18 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം18 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം19 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ