Connect with us

ദേശീയം

ഹുക്ക ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി കര്‍ണാടക

Published

on

images 8.jpeg

ഹുക്ക ബാറുകളും, ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും നിരോധിച്ച് കർണാടക സർക്കാർ. എല്ലാത്തരം ഹുക്ക ഉൽപ്പന്നങ്ങളുടെയും വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷൻ എന്നിവയടക്കം നിരോധിച്ച് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. ബുധനാഴ്‌ച (07/02/2024) മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഹുക്ക ഉത്പന്നങ്ങളുടെ വിൽപന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷന്‍ എന്നിവയും പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപ്പന്നങ്ങൾ, നോൺ-പുകയില, നിക്കോട്ടിൻ ഇതര ഹുക്ക, ഫ്ലേവർഡ് ഹുക്ക, മൊളാസസ്, ഷീഷ (ഹുക്ക വാട്ടർ പൈപ്പ്) ) കൂടാതെ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സിഗരറ്റ് – പുകയില ഉൽപന്ന നിയമം (COTPA), ചൈൽഡ് പ്രൊട്ടക്ഷൻ ആന്‍റ് വെൽഫെയർ ആക്റ്റ്, ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ്‌സ്‌ ആക്റ്റ്, 2015-ലെ കർണാടകയില്‍ വിഷം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ചട്ടങ്ങളും പ്രകാരം കേസെടുക്കും.

ലോകാരോഗ്യ സംഘടന (WHO) നടത്തിയ ഗ്ലോബൽ അഡൾട്ട്‌സ് ടുബാക്കോ സർവേ 2016-17 പഠനമനുസരിച്ച്, കർണാടകയിൽ 22.8% മുതിർന്നവരും ഏതെങ്കിലും തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. പഠനങ്ങൾ അനുസരിച്ച് 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന പരാമർശിച്ചിട്ടുണ്ടെന്നും കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുന്നറിയിപ്പ് നൽകി.

പൊതുജനാരോഗ്യത്തെയും, യുവാക്കളെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അടുത്തിടെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Also Read:  അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്

അമേരിക്കൻ ലംഗ് അസോസിയേഷൻ വെബ്സൈറ്റ് അനുസരിച്ച്, ഹുക്ക പുകയിൽ കുറഞ്ഞത് 82 വിഷമയമുള്ള രാസവസ്തുക്കളുണ്ട്. സ്ഥിരമായ ഉപയോഗം വിവിധ അർബുദങ്ങൾക്കും കാരണമാകാം. ഹുക്ക പുകയില ചൂടാക്കാൻ ഉപയോഗിക്കുന്ന കരി അധിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പുകയില ചൂടാക്കുമ്പോൾ കാർബൺ മോണോക്സൈഡ്, ലോഹങ്ങൾ തുടങ്ങിയ വിഷവസ്തുക്കളും ഉത്പാദിക്കപ്പെടും.

Also Read:  കാഴ്ചശക്തി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് നട്സും ഡ്രൈ ഫ്രൂട്ട്സും...
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ